top of page
Search

MORNIG DREAMS

  • Writer: MANEESH M B
    MANEESH M B
  • Sep 13, 2022
  • 6 min read

ഒരിക്കലും മറക്കാനാകാത്ത ഓർമകൾ നൽകി നീ വിടചൊല്ലി പോകുമ്പോൾ ഒരു പക്ഷെ ഞാൻ ഓർതിരുന്നില്ല നിന്നെ ഇനി കാണാൻ കഴിയില്ല എന്ന് .


വർഷങ്ങൾക്കു ശേഷം ഒരു അന്യനെ പോലെ പെരുമാറിയത് നിന്നോടുള്ള ഇഷ്ട്ടം കുറഞ്ഞത് കൊണ്ടല്ല... ആ മുഖം ഞാൻ മറക്കുവാൻ ശ്രെമിച്ചു കൊണ്ടിരിക്കുകയാണ് ഒരു ഇനിയൊരു വേർപിരിയലിന്റെ വേദന എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും..


കഴിഞ്ഞു പോയ മൂന്നു മാസം ഞാൻ അധികവും കണ്ടത് നിലച്ചു പോയ ഒരു വാച്ചും പൊടി പിടിച്ചു ഇരിക്കുന്ന ഒരു മണി പ്ലാന്റ് ആയിരുന്നു അതായിരുന്നു എന്റെ ലോകം പുറത്തേക്കിറങ്ങണം എന്നുണ്ട് കൂട്ടുകാർ അവരോടൊപ്പം നാട് ചുറ്റി നടക്കണം എന്നൊക്കെ മനസിന്റെ ഏതോ അടിത്തട്ടിൽ മുളു ന്നുണ്ട് എന്തോ എനിക്കതിനൊന്നും ഇപ്പോൾ കഴിയുന്നില്ല


അവസാനം അവരും എന്നെ മറന്നു തുടങ്ങിയിരിക്കുന്നു അവർ അവരുടെ ലോകം കെട്ടിപടുക്കുവാൻ തുടങ്ങിയിരിക്കുന്നു ഞാനിപ്പോഴും നഷ്ട്ട പ്രണയത്തിന്റെ വിരഹത്തിൽ ചിതലരിച്ച പുസ്തകം പോലെ കിടക്കുന്നു .....

________________________________________________________


ഇന്നലത്തെതിനു വിപരീതം ആയിരുന്നു ഇന്ന് കാരണം ഇന്ന് സ്വപ്നം കണ്ടത് അവളായിരുന്നു .


എന്നാലും ഇത്തരം കല്ലുവച്ചൊരു നുണ എന്തിന് പറഞ്ഞെന്ന് ഏത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല ...

വർഷങ്ങൾക്കു ശേഷം എങ്ങനെയാണ് ഒരു കാരണവുമില്ലാതെ ഒന്ന് തുടങ്ങുക ചിലപ്പോൾ അതു തന്നെയായിരിക്കും കാരണം .ഒരുപാട് നേരം അങ്ങനെ സംസാരിച്ചിരുന്നു ... സാധാരണ അങ്ങനെയൊന്ന് ഉണ്ടാകാറില്ല . എന്തൊക്കെയോ പറഞ്ഞു ഞാൻ അത് കേട്ടു നിന്നു, ഇടയിൽ അവൾ പറയുന്നുണ്ടായിരുന്നു-മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി ജീവിക്കണം എന്ന്.

വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി തനിക്ക് പ്രിയപ്പെട്ടതായരുന്ന പലതും ഇന്നിപ്പോൾ എനിക്ക് കൈഎത്തി പിടിക്കുന്നതിനേക്കൾ അകലത്തിലാണ് ഞാനിനി ഏത്ര തന്നെ ശ്രമിച്ചാലും കിട്ടാൻ പോകുന്നില്ല എന്ന ഉറപ്പ് എനിക്കിപ്പോൾ ഉണ്ട് എങ്കിലും ഞാൻ ശ്രമിക്കുകയാണ് .

"ചിലപ്പോൾ ഞാൻ ഒറ്റപ്പെട്ടു പോയാൽ നീ കൂടെ ഉണ്ടാകുമോ എന്നറിയാൻ ആണ്‌ ഞാനിപ്പോൾ വന്നത് . "


"നീ എന്താ ഒന്നും മിണ്ടാത്തത് ..."

"ഞാനെന്തു പറയാനണ് അന്നും നീ ഇതു തന്നെയാണ് പറഞ്ഞത് അപ്പോൾ പറഞ്ഞ മറുപടി തന്നെയാണ് എനിക്കിപ്പഴും നിന്നോട് പറയാൻ ഉള്ളത്" .


ഞാൻ കാണുന്ന സ്വപ്നങ്ങൾ ചിലപ്പോളൊക്കെ എന്റെ ജീവിതവും ആയി ബന്ധപെടാറുണ്ട് ഞാൻ ഇന്നലെ കണ്ടതുപോലെ തന്നെ അതിന്റെ ഭംഗി ഒട്ടും ചോർന്നുപോകാതെ അവൾ‌ അത് യാഥാർത്ഥ്യമാക്കി

" ടാ.... - നിന്നിൽ നിന്നും ഇങ്ങനെ ഒരു സർപ്രെസ് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല " . അന്നും അവളിതു പോലെ അത്ഭുതപെട്ടിരുന്നു . എനിക്കറിയാമായിരുന്നു അവൾക്കിതു ഒരുപാട് ഇഷ്ടപെടുമെന്നു .

അവൾ എന്നും അവശ്യപെടുന്ന പോലെ ഇന്നും ചോദിച്ചു " നിന്റെ ശബ്ദം എനിക്കൊന്ന് കേൾക്കണം, ഞാൻ വിളിച്ചാൽ നീ ഫോൺ എടുക്കുമില്ല ഓഡിയോ ആയി അയക്കത്തും ഇല്ല നീ .. ,ഇനി ഞാൻ വിളിച്ചിട്ട് നീ എടുത്തിലേൽ പിന്നെ ഞാൻ നിന്നെ വിളിക്കത്തും ഇല്ല ഇങ്ങനെ മെസേജ് അയക്കത്തും ഇല്ല ഓർത്തോ ......!

"എടീ ..... കുരിപ്പേ... ഞാനിപ്പോൾ ക്ലാസില്ല.

ദയവു ചെയ്തു വിളിക്കല്ലേ ..."

"'എന്തൂട്ട് ക്ലാസ്സ് നീ ഇതു കുറേ ആയലോ പഠിക്കണേ ... കഴിഞ്ഞില്ലേ ഇതുവരെ ആയിട്ടും " .

"ഇത്രേo കാലം പഠിച്ചിട്ട് പെട്ടന്നു നിർത്തിയപ്പോൾ എന്തോ പോലെ അപ്പോ പിന്നെ വീണ്ടും പഠിക്കാനു വെച്ചു. "

" ആഹ്‌ നന്നായി..."

"അപ്പോ ശരി നാളെ കാണാം ഹാപ്പി ബർത്ത്ഡേ "

"പിന്നെ ഇതുപോലെ എനിക്ക് വേറെ ഒരു ഫോട്ടോ കൂടെ വരച്ചു തരുമോ നീ....."

" അതിനെന്താ വരചേരാലോ..."

" ശരിക്കും" .!

" പിന്നല്ല.. അടുത്ത് പിറന്നാളിന് ഇതിനെക്കാളും സൂപ്പർ ആയിട്ട് വരച്ചു തരാട്ടാ.... അപ്പോ ബൈ "

" പോടാ.... പട്ടി..."

" ഭൂ ഹ ഹ " .



"പെട്ടെന്ന് ഒരു ദിവസം ഞാൻ നിന്നിൽ നിന്ന്,

ഈ ലോകത്ത് നിന്നും അപ്രതിക്ഷമായൽ നീ എന്ത് ചെയ്യും..."


"ഈ ലോകം മൊത്തം തിരഞ്ഞിട്ടും നിന്നെ എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എങ്കിൽ നിനക്ക് വേണ്ടി ഞാൻ മരിക്കും വരെ കാത്തിരിക്കാം ...."


ഇനി പറയ് will you Marry me ..


"പിന്നെ ഒരു നൂറ് കൊല്ലം കഴിഞ്ഞിട്ട് കെട്ടാം..."

" ടീ...."

" നീ പോടാ "

"ടീ ചെവി പിടികല്ലെ...."


"ഇനി എന്നെ ടീ എന്ന് വിളിച്ചാൽ. പിന്നെ കെട്ടാൻ വേറെ പെണ്ണിനെ നോക്കേണ്ടി വരും ..." (ചിരിക്കുന്നു..)


" അങ്ങനെ ആണോ , എന്ന പിന്നെ വേറെ നല്ല പെണ്ണിനെ നോക്കാം ."


"എന്നാ നിന്നെ ഞാൻ കൊല്ലും,

പിന്നെ നിന്നോട് എന്റെ അച്ഛൻ ഇന്ന് രാത്രി വീട്ടിക്ക് വരാൻ പറഞ്ഞു . വരുവോ നീ "


"വരണോ..."


"ആ എന്തായാലും വരണം, പിന്നെ അച്ഛൻ കുറച്ചു strict ആട്ട..."


" എന്റെ അച്ഛന്റെ അത്ര ഒന്നും ഇല്ലല്ലോ , അപ്പോ കുഴപ്പല്യ..."


"അപ്പോ ബൈ രാത്രി കാണാം "

- - - - - - - - ------------------------- - - - - - - - - - - -

" നീ ഇത് എവിടേക്കു പോവാ..."


"എന്നിക്ക്‌ അന്ന യുടെ വീട്ടിൽ ഡിന്നർ ഉണ്ട് അതുകൊണ്ട് ..."

" തൽകാലം നീ ഇപ്പൊൾ എന്റെ കൂടെ വായോ ..,

ഇന്ന് അടുത്ത ഗ്രാമത്തിൽ ചെക്കപ്പ് ഉണ്ട് "


" ഇന്നെന്നെ വിടമോ. പ്ലീസ് , ഞാൻ അവൾക്ക് വാക്ക് കൊടുത്തു"

" നീ അവിടെ വന്നിട്ട് സമയം ആകുമ്പോൾ പൊയ്ക്കോളൂ.."


" അച്ഛാ അത് സമയം വൈകും ... അവളുടെ അച്ഛൻ ഇന്ന് എന്നെ കാണണം എന്ന് പറഞിരുന്നു.."


"അതൊക്കെ പോകാം നീ ഇപ്പൊ എന്റെ കൂടെ വാ.."


ആ സംഭാഷണം അധികനേരം വേണ്ടിവന്നില്ല എനിക്ക്

അച്ഛന്റെ കൂടെ പോകേണ്ടി വന്നു.


സമയം രാത്രി എട്ടു മണി കഴിഞ്ഞു ഞാൻ അച്ഛന്റെ അടുത്ത് ചെന്ന് രാവിലെ പറഞ്ഞ കാര്യം ഒന്നു കൂടി ആവർത്തിച്ചു , ഒരു പക്ഷെ ഞങ്ങൾ തമ്മിലുള്ള അടുപ്പം അച്ഛന് അറിയാവുന്നത് കൊണ്ട് ആയിരിക്കണം ഇതിന് എതിർപ്പൊന്നും പറയാതെ

പോകാൻ അനുമതി നൽകിയത്..


അമ്മയെ പിരിഞ്ഞു ഈ നാട്ടിലേക്ക് വന്നിട്ട് 18 കൊല്ലത്തോളം ആയി ഇത്രേം നാൾ അവളായിരുന്നു എനിക്ക് എല്ലാം അത് അച്ഛനും അറിയാമായിരുന്നു .


ഞാൻ സമയം കളയാതെ അവളുടെ വീട് ലക്ഷ്യമാക്കി എന്റെ ബൈസിക്കിൾ എടുത്തു പാഞ്ഞു...



അവൾക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി ആയിരുന്നു ഈ വെപ്രാളം ...


വഴിയിൽ ആകെ ഇരുട്ട് വീണു കിടക്കുന്നു , ആകാശത്തുനിന്നും മിന്നൽ ഭൂമിയെ ചുംബിച്ചു.


ഇതുവരെ ഇല്ലാത്ത ഒരു അനുഭൂതി പകരുന്ന നിമിഷമായിരുന്നു അത് , കൂടെ മഴയും കാറ്റും എനിക്ക് അഭിമുഖമായി വന്നു, മഴത്തുള്ളികൾ എന്റെ ശരീരത്തിൽ സൂചിയാൽ കുത്തി നോവിക്കുന്ന പ്രതീതി ഉളവാക്കി കൊണ്ടിരുന്നു ...


അതിനെയെല്ലാം വന്ന കാറ്റിൽ പറത്തി കള്ളഞ്ഞ് കൊണ്ട് ഞാൻ എന്റെ ലക്ഷ്യത്തിലേക്ക് പാഞ്ഞു ഒരു അസ്ത്രത്തെ പോലെ...


അവളുടെ വീടിന്റെ മുന്നിലെ ചയ്പ്പിൽ വണ്ടി നിർത്തി വാതില്ലിൽ തട്ടി...


ഒരു പ്രതികരണവും ഇല്ലാതായപ്പോൾ ഞാൻ ആ പ്രവർത്തി വീണ്ടും ആവർത്തിച്ചു ..


അവസാനം ഞാൻ വാതിൽ മെല്ലെ തുറന്നു അവളെ വിളിച്ചു കൊണ്ട് ..


" അന്ന....

അന്നാ......"

അപ്പോഴേക്കും വാതിൽ തുറന്ന് അകത്തു കടന്നിരുന്നു ഞാൻ

അവളുടെ വീട് എന്റെ വീടിനേക്കാളും ചെറുതാണ്

"അന്നാ .... അന്നാ.."

ഇവൾ ഇതെവിടെ പോയി....


ഏനിക്കെന്തോ പന്തികേട് തോന്നി... കാരണം അവളുടെ വീട് ആകെ അലങ്കോലാക്കിയ അവസ്ഥയിലാണ് ...


ഞാൻ മൊബൈൽ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു , ചെമ്മരിയാടിൻ കൂട്ടം മേഞ്ഞ സ്ഥലം പോലെ ആകെ ചെളി നിറഞ്ഞു കിടക്കുന്നു വീടും പരിസരവും.

എന്റെ കാലുകൾ ചലിക്കാൻ പറ്റാത്ത രീതിയിൽ മരവിച്ചിരുന്നു അപ്പോഴേക്കും .


അവളുടെ ഫോണിലേക്ക് ഞാൻ വിളിച്ചു നോക്കി

കുറെ നേരം റിംഗ് ചെയ്തു എങ്കിലും അവള് എടുതില്ല .

അവളുടെ അച്ഛനെയും കാണുന്നില്ല ,

അവളേയും കാണുന്നില്ല ,വീട് ആണെങ്കിൽ ആകെ അലങ്കോലവും ഞാൻ എന്ത് ചെയ്യണം എന്നറിയാതെ പുറത്തേക്ക് കോരിച്ചൊരിയുന്ന മഴയത്തേക്കിറങ്ങി നിസ്സഹായാവസ്ഥയിൽ നിന്നു...


പെട്ടന്ന് എന്റെ ഫോൺ റിംഗ് ചെയ്തു ,

ധൃതിയിൽ ഞാൻ ഫോൺ എടുത്തു നോക്കി .



അത് അന്നയുടെ മെസ്സേജ് ആയിരുന്നു.!




ഞാൻ എന്റെ കണ്ണുകൾ പതിയെ തുറക്കാൻ ശ്രമിച്ചു .


കുറച്ചു നേരം കൂടി ഞാൻ അങ്ങനെ തന്നെ കിടന്നു ,

എന്റെ തല, എനിക്ക് അനങ്ങാൻ കഴിയുന്നില്ല...


കണ്ണുകൾ തുറക്കാൻ ഞാൻ വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു...


പെട്ടന്ന് തീക്ഷണമായ സൂര്യര്മികൾ എന്റെ കണ്ണുകളിൽ പതിച്ചു.


ഞാൻ പതിയെ കിടന്നെടത്തുന്ന് എഴുന്നേറ്റ് നിന്നു നടക്കാൻ ശ്രമിച്ചതും കാലുകൾ കുഴഞ്ഞു വീഴുകയായിരുന്നു...



ശബ്ദം കേട്ടു അച്ഛൻ അവിടേക്ക് ഓടി വന്നു


" നീ എഴുനേറ്റു അല്ലേ "



അപ്പോഴാണ് ഇന്നലെ നടന്ന സംഭവങ്ങൾ എന്റെ മനസ്സിൽ വീണ്ടും തെളിഞ്ഞത് .



എന്റെ ഫോൺ. അന്ന...!

ഞാനെന്റെ പോക്കറ്റ് തപ്പി നോക്കി ...





" ശരിക്കും ഇന്നലെ രാത്രി എന്താണ് ഉണ്ടായത് , അന്നക്ക് എന്ത് പറ്റി , ഇന്നലെതൊട്ടു കാണാനില്ലല്ലോ "



" അത് അച്ഛാ ഇന്നലെ ഞാൻ അവിടെ ചെന്നപ്പോൾ ആരെയും കണ്ടില്ല.."


അവളുടെ വീട് ആകെ അലങ്കോലമായി കിടക്കുന്നതായി രുന്നു ഞാൻ കണ്ടത് .



പക്ഷെ അവള് എനിക്ക് അപ്പോൾ എന്തോ മെസ്സേജ് അയച്ചിരുന്നു അത് മാത്രമേ എനിക്ക് ഓർമയിൽ വരുന്നുള്ളൂ. അതിനു ശേഷം എന്തോ എന്റെ തലയിൽ


"അരോ അടിച്ചതയിട്ടാണ് തോന്നുന്നേ".


പിന്നെ ...



ആ മെസ്സേജ്.


അന്ന!


അവൾ എന്താവും അയച്ചിണ്ടാവുക...


അവൾക്ക് എന്തേലും പറ്റിയിട്ടുണ്ടകുമോ .!



" നീ ഇപ്പൊ എന്തായാലും നല്ല റെസ്റ്റ് എടുക്ക്‌ നമുക്ക് അന്വേഷിക്കാം "



വീണ്ടും എന്റെ കണ്ണുകൾ പതിയെ അടയുവൻ തുടങ്ങി.



"അച്ഛാ.....!"





----------------------------------------------------------------------------------------------




പെട്ടന്ന് വീട്ടിലെ ഫോൺ റിംഗ് ചെയ്തു ,


"Hello,"


"നീ വേഗം മക്കാവോ യിലേക്ക് വാ ...

പോലീസ് സ്റ്റേഷനിൽ ഞാൻ ഉണ്ടാകും."


അതും പറഞ്ഞു കോൾ കട്ടായി .



അച്ഛൻ ആയിരുന്നു അത് , ഞാൻ പെട്ടന്ന് തന്നെ സ്റ്റേഷനിലേക്ക് പോയി .



"ഇത് ആൽബർട്ട് അന്നയുടെ ഡാഡി , ഇവിടുത്തെ ഓഫീസർ ആണ്, അന്ന് നിന്നെ ഇദ്ദേഹം ആണ് എന്റെ അടുത്ത് എത്തിച്ചത് ".


ഞാൻ ഒരിക്കലും പ്രതീക്ഷിചതല്ലയിരുന്നു ഈ കൂടി കാഴ്ച


അദ്ദേഹം അന്ന് നടന്നത് എന്നോട് പറയാൻ പറഞ്ഞു

ഞാൻ നടന്ന കാര്യങ്ങൾ അപ്പോ തന്നെ പറഞ്ഞു.



" ഇതാണോ നിന്റെ കാണാതെ പോയി എന്നു പറഞ്ഞ ഫോൺ ".



" അതേ ....."



"നിന്നെ കൊണ്ട് വരുമ്പോൾ കിട്ടിയതാണ് , വഴിയിൽ നിന്നും "



"അടി കിട്ടിയപ്പോൾ കൈയിൽ നിന്നും തെറിച്ചുപോയിരുന്നു ഇത് "



"ഞാൻ ഇത് നോക്കിക്കൊട്ടെ ..."



"അന്ന് അന്ന ഒരു മെസ്സേജ് അയച്ചിരുന്നു അത് നോക്കുമ്പോൾ ആണ് എനിക്ക് .."



ഞാൻ വേഗം തന്നെ ഫോൺ നോക്കി..


ആ മെസ്സേജ് ഓപ്പൺ ചെയ്തു.


അതൊരു പിക്ചർ മെസ്സേജ് ആയിരുന്നു !




അങ്ങോട്ട് മാറണം .... ഇനി അപ്പൊ എന്തേലും പറഞ്ഞ പിന്നെ ഞാൻ ഇങ്ങോട്ടു തന്നെ തിരിച്ചു കേറും ട്ടാ ..."

" ഇല്ല മോളേ നീ വന്നു കഴിഞ്ഞാൽ നമ്മൾ ആദ്യം അങ്ങോട്ട് മാറും , പിന്നെ അടുത്ത പരിപാടിയുള്ളു ..."


"ശരി അമ്മച്ചി ഞാൻ വെക്കുവാ ... നാളെ ഇവിടുന്നിറങ്ങുമ്പോൾ വിളിക്കാം ..."


"ആഹ് ശരി മോളേ ... നോക്കി വയോട്ട...".




ആ ഫോൺ കോൾ .,


ഞങ്ങൾ കരുതിയിരുന്നില്ല അതായിരിക്കും ഞങ്ങൾ അവളിൽ നിന്നും കേൾക്കുന്ന അവസാന വാക്കുകൾ എന്നു ...






അപ്പോൾ നീ അവളുടെ സഹോദരൻ ആണോ...


അല്ല.!


പിന്നെ..!


ഡും....... ഡും ..... ഡും


ഞാൻ ഞെട്ടി എഴുനേറ്റു നോക്കിയപ്പോൾ എന്റെ റൂമിലേക്ക് ഒരു പാത്രം നിറച്ചു ഭക്ഷണവും അതിന്റെ കൂടെ പതിവ് പോലെ ആ കത്തും ,


പതിവെന്നു വെച്ചാൽ ദിവസവും വരാറില്ല വർഷത്തിൽ ഒരിക്കൽ.


അന്നയെ കാണാതായതിനു ശേഷം എല്ലാ വർഷവും ഇതു ആവർത്തിക്കാറുണ്ട് മാർച്ചിലെ ശൈത്യത്തെ പോലെ.


ഞാൻ പതിയെ എഴുനേറ്റു അതെടുക്കാൻ പോയി പഴയ പോലെ അല്ല കാലുകൾ എന്നെ അനുസരിക്കുന്നില്ല ശരീരവും .


ഞാൻ ആ കത്ത്‌ എടുത്തു ..




അച്ഛനോടുള്ള അടങ്ങാത്ത ദേഷ്യവും അന്നയെ കണ്ടുപിടിക്കാനാകാത്തതിലുള്ള അമർഷവും എന്നെ ഈ നാലു ചുമരുകൾക്കുള്ളിലാക്കുകയായിരുന്നു .


ആദ്യമൊക്കെ അച്ഛൻ വിളിക്കുമായിരുന്നു, പതിയെ ഞാൻ മറന്നതു പോലെ അച്ഛനും എന്നെ മറന്നു തുടങ്ങിയിരിക്കുന്നു


പക്ഷെ എന്നും എനിക്കുള്ള ഭക്ഷണം ഇതുപോലെ തരും അതിനു വേണ്ടി അച്ഛൻ തന്നെ വാതിലിന്റെ ഒരുഭാഗം മുറിച്ചു കളഞ്ഞിരുന്നു .




ഞാൻ ആ കത്ത് തുറന്നു പ്രതീക്ഷകൾ ഒരിക്കലും അവസാനിപ്പിക്കരുത് എന്ന നിശ്ചയത്തോട് കൂടി .







നിന്നോടും അന്നയോടും എങ്ങനെ ക്ഷമ ചോദിക്കണം എന്നറിയിയല്ല എങ്കിലും ചോദിച്ചു പോവുകയാണ് , ഞാൻ ഒരിക്കലും നിങ്ങളെ വേദനിപ്പിക്കണം എന്ന് കരുതിയിട്ടില്ല എങ്കിലും സാഹചര്യം എന്നെകൊണ്ട് ചെയ്യിപ്പിയ്ക്കുന്നതാണ്.


നിങ്ങൾ ഒരു പക്ഷേ ആ പൂവ് എന്താണെന് കണ്ടുപിടിച്ചുരുന്നെങ്കിൽ അതിനെ കുറിച്ച് നിങ്ങൾ നിങ്ങളുടെ അച്ഛനോട് ചോദിച്ചിരുന്നെങ്കിൽ ഇത്രേം കാലം ആ ഇരുണ്ട മുറിയിൽ കിടക്കേണ്ടി വരില്ലായിരുന്നു .


നിങ്ങൾ ചെയ്ത തെറ്റിന് ഞാൻ അനുഭവിച്ചതിനു തിരിച്ചു നിങ്ങളെ കൊല്ലണം എന്നായിരുന്നു ആദ്യം എന്റെ മനസ്സിൽ ,എന്നാൽ നീ എന്നെ മാറ്റി- നിന്റെ ഈ ഏകാന്തവാസം അതിനേക്കാൾ വലിയ ശിക്ഷ അല്ല മരണം എന്ന് എനിക്ക് തോന്നി.


നമ്മൾ സ്നേഹിക്കുന്ന ഒരാൾ നഷ്ടപ്പെട്ടാൽ അയാൾക്ക്‌ വേണ്ടി മരണം വരെ കാത്തിരിക്കുകയല്ല വേണ്ടത് പകരം അയാളെ കണ്ടുപിടിക്കുകയാണ് വേണ്ടത് ,നിനക്ക് ഒരുപക്ഷെ തെറ്റിപോയതു അവിടെയാണ് നീ അവളെ കണ്ടു പിടിക്കുന്നതിനു പകരം കാത്തിരുന്നു.


ഒരു പക്ഷെ നിന്റെ അച്ഛൻ നിന്നോട് പറയും എന്ന് ഞാൻ കരുതി അദ്ദേഹം എന്നെ കണ്ടുപിടിച്ച കാര്യം ,ചിലപ്പോൾ നീ അദ്ദേഹത്തോട് സംസാരിക്കാൻ തയ്യാറാകാത്തത്കൊണ്ടാകും വിട്ടുപോയത് ."






ഞാൻ പെട്ടന്ന് വാതിൽ തുറന്നു പുറത്തേക്കിറങ്ങി നോക്കിയപ്പോൾ വീടാകെ പൊടിപിടിച്ചു കിടക്കുന്നു .ആൾ പെരുമാറ്റമില്ലാത്ത ഒരു വീടിന്റെ എല്ലാ ഭംഗിയും അപ്പോൾ അതിനുണ്ടായിരുന്നു ,ഞാൻ അച്ഛന്റെ മുറിയിൽ ചെന്നു അച്ഛനെ നോക്കി പക്ഷെ അവിടെയും ആൾ പെരുമാറ്റത്തിന്റെ ഒരു സൂചനയും എനിക്ക് കിട്ടിയില്ല ,എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവിടെ ഇരുന്നു ,


ഇങ്ങനെ ഇവിടെ ഇരുന്നിട്ട് ഒരു കാര്യവുമില്ല പുറത്തേക്കിറങ്ങണം അച്ഛനെവിടെ എന്ന് നോക്കണം അന്നയെ കണ്ടുപിടിക്കണം


പുറത്തേക്കിറങ്ങി ഞാൻ വഴിയിൽ കണ്ട ഒരാളെ വിളിച്ചു ,




അദ്ദേഹത്തോട് ഞാൻ അച്ഛനെ കുറിച്ച് അന്നേഷിച്ചു ,ഞാൻ എന്ത് കേൾക്കരുതെന്നു കരുതിയോ അത് തന്നെ കേൾക്കേണ്ടി വന്നു ....


അപ്പോൾ ഇത്രെയും കാലം എനിക്ക് ഭക്ഷണവും ആ കത്തും എന്റെ മുറിയിൽ ഇട്ടതു ആരാണ് എന്ന ചോദ്യം അപ്പോഴേക്കും എന്നെ വേട്ടയാടാൻ തുടങ്ങിയിരുന്നു .ഞാൻ ആ കത്ത് വീണ്ടും മുറിയിൽ ചെന്ന് എടുത്തു നോക്കി...




അത്ഭുതം എന്ന് പറയട്ടെ ആ കത്തിന്റെ ഉള്ളിൽ മുന്നേ എഴുതിയതൊക്കെ പാടെ മാഞ്ഞു പോയി പകരം മറ്റൊന്ന് തെളിഞ്ഞ് വന്നിരിക്കുന്നു. മുന്നേ വന്നിരുന്ന കത്തുകളിൽ എഴുതിയത് പോലെ .....


"find lilly".





ഇതേ സമയം മറ്റൊരിടത്തു !






ലില്ലി പൂക്കളാൽ കാടുപിടിച്ച ഒരിടത്തു ഒരു റോസാപ്പൂ വെച്ചു കൊണ്ട് അവൻ പറഞ്ഞു


ഓരോ കർമ്മവും അതിന്റെ ഉദ്ദേശ്യശുദ്ധിയാനുസരിചാണ് സ്വീകരിക്കപെടുന്നത്


ഞാൻ ചെയ്ത കർമ്മം അതിന്റെ ഉദ്ദേശ്യശുദ്ധി നോക്കുമ്പോൾ തെറ്റല്ല... നീ അതിനെ സ്വീകരിക്കും എന്നു ഞാൻ കരുതുന്നു...


നീ എനിക്ക് വേണ്ടി ഒന്നു മാത്രം ചെയ്യണം അവൻ തേടി വരുന്നത് വരെ ഇവളെ നീ നോക്കണം


പാവം ഉറങ്ങുകയാണ് .








 
 
 

Recent Posts

See All
love

when you have nothing, love gives everything. when you have everything, but love is not there for you, it spoils everything, including...

 
 
 

Comments


bottom of page