ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്പകൽ നേരത്ത് മയക്കം ചെറിയൊരു ഡീക്കോഡിങ് ശ്രമം. 🚫spoiler alert🚫
- MANEESH M B

- Mar 13, 2023
- 2 min read
Dissociative fugue നോട് ചേർന്നു പോകുന്ന ഒരു തിയറിയാണ് ഇനി പറയാനുള്ളത്.
എന്താണ് Dissociative Fugue?
മൾട്ടിപ്പിൾ (Dissociative Identity) പേഴ്സണാലിറ്റി ഡിസോഡർ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും. ഇതൊരു സൈക്യാട്രിക് ഡിസോർഡർ ആണ്. പക്ഷേ പണ്ട് മണിച്ചിത്രത്താഴിൽ ഡോക്ടർ സണ്ണി
പറഞ്ഞതുപോലെ ഏഴ് വയസുകാരനെ 70 വയസ്സുകാരൻ ആക്കുന്ന, നാഗവല്ലിക്ക് സംഭവിച്ച സ്പ്ളിറ് /മൾട്ടിപ്പിൾ (Dissociative)പേഴ്സണാലിറ്റി ഡിസോർഡർ അല്ല Fugue, മറിച്ച് അതിനോട് സാമ്യതയുള്ള മറ്റൊരു ഐഡന്റിറ്റി ഡിസോഡർ ആണ്.
ചുവടെ ചേർക്കുന്ന ഡെഫിനിഷനുകൾ വായിച്ചാൽ നിങ്ങൾക്ക് ഏറെക്കുറെ മനസിലാകും.
ഇനി നമുക്ക് സിനിമയിലേക്ക് തിരിച്ചു വരാം. എന്താണ് ജെയിംസിന് Dissociative Fugue ആണെന്ന് പറയാൻ കാരണം?
Incident no. 1👇
താഴെയുള്ള സ്ക്രീൻ ഷോട്ടുകൾ സുന്ദരം നാട്ടുകാരോടും സുഹൃത്തുക്കളോടുമായി ഒരു സംഭവം വിവരിക്കുന്ന സീനാണ്. എത്രമേൽ ഡിസ്ക്രിപ്റ്റീവ് ആയിട്ടാണ്
എത്രത്തോളം ഡീറ്റെയിൽസ് ഉപയോഗിച്ചാണ് സുന്ദരം ഒരു കാര്യം വാക്കുകളിലൂടെ കൈമാറുന്നതെന്നും മറ്റൊരാളോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതെന്നും, ഈ സീൻ വ്യക്തമായി കാണിക്കുന്നുണ്ട്.
യഥാർത്ഥത്തിൽ ഇത് തിയറിയുടെ ഏറ്റവും വലിയൊരു തെളിവാണ്.ഇനിയാണ് തിയറി:👇
ജെയിംസും കൂട്ടരും ഒരു നാടക സംഘത്തിന്റെ ഭാഗമാണെന്ന് സിനിമയിൽ കാണിക്കുന്നുണ്ട്. കേരളത്തിന്റെ വിവിധങ്ങളായ സ്ഥലത്ത് നാടകം കളിച്ചു നടക്കുന്ന ഒരു നാടക ട്രൂപ്പിലെ അംഗമെന്ന നിലയിൽ ജെയിംസ് പല മനുഷ്യരുമായി ഇടപെടുന്നുണ്ടാവാം. ജെയിംസ് ഒരു നടൻ ആയിരിക്കെത്തന്നെ, അദ്ദേഹത്തിന്റെ ഒബ്സർവേഷനും നടന വൈഭവവും മറ്റൊരു കഥാപാത്രത്തെ സ്വയം ഉൾക്കൊള്ളാനുള്ള ശേഷിയും കൂടുതലായിരിക്കാം. തന്റെ സ്വകാര്യ ജീവിതത്തിലെയോ അല്ലെങ്കിൽ നാടക യാത്രകളിലെയോ, ഏതെങ്കിലും ഒരു അവസരത്തിൽ ജെയിംസ് സുന്ദരത്തെ എവിടെയെങ്കിലും വച്ച് കണ്ടിട്ടുണ്ടാവാം.സിനിമകളെയും നടന്മാരെയും അകമഴിഞ്ഞ സ്നേഹിക്കുന്ന സുന്ദരത്തിന് ജെയിംസിനെ പോലൊരു നടനെ പരിചയപ്പെടാനും സംസാരിക്കാനും പ്രത്യേകിച്ച് കാരണങ്ങൾ വേണമെന്നു തോന്നുന്നില്ല. ഒരുപക്ഷേ,ഈ ഒരു സൗഹൃദ വേളയിൽ തന്റെ ജീവിതത്തിലെ ദിനചര്യയും ചില പ്രധാനപ്പെട്ട സംഭവങ്ങളും വീട്ടിലെ അംഗങ്ങളെപ്പറ്റിയും ഒക്കെ തന്റെ സ്ഥിരം ശൈലിയിൽ സുന്ദരം അകമഴിഞ്ഞ് ജെയിംസിനോട് പറഞ്ഞിട്ടുണ്ടാവാം. അങ്ങനെ അത്രമേൽ ഡീറ്റൈലിങ്ങോട് കൂടി കേട്ട സുന്ദരത്തിന്റെ നാടിനെയും വീടിനെയും പേഴ്സണാലിറ്റിയും ജനറൽ അപ്പീറൻസിനെയും ചിന്തകളെയും വരെ ജെയിംസ് സ്വയം സ്വീകരിക്കുന്നു.വേളാങ്കണ്ണിയിൽ നിന്നുള്ള മടക്ക യാത്രയിലെ ഏതോ ഒരു precipitating factor കൊണ്ടാണ് ഇതെല്ലാം ആരംഭിക്കുന്നത് എന്ന് മാത്രം. ഒരുപക്ഷേ പണ്ട് സുന്ദരം വിവരിച്ച "തന്റെ നാട്"ഇതാണെന്ന് ജെയിംസിന് തോന്നിയിട്ടുണ്ടാവാം.
ഇനി ഈ തിയറിയെ കൂടുതൽ ശക്തമാക്കുന്ന കുറച്ച് ഇൻസിഡൻസ് പറഞ്ഞുതരാം.
ജെയിംസിന്റെത് വെറുമൊരു സ്വപ്നം മാത്രമായിരുന്നുവെങ്കിൽ ഈ സംഭവത്തിനിടയിൽ കിട്ടിയവണ്ടി കയറിപ്പോയ അളിയനെ പിറ്റേന്ന് തിരിച്ചു നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ ബസ്സിൽ കാണണമായിരുന്നു.പക്ഷേ ഈയൊരു ഷോട്ടിൽ അത് 'വ്യക്തമല്ല'.പിന്നെ എടുത്തു പറയുക പോലും വേണ്ടാത്ത മറ്റൊരു തെളിവാണ്, സുന്ദരമായ ജെയിംസിന് പിന്നാലെ കൂടിയ സുന്ദരത്തിന്റെ "പട്ടി"യുടെ കാര്യം.
വെറുമൊരു സ്വപ്നമായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല, So നൻപകൽ നേരത്തെ മയക്കം വെറുമൊരു സ്വപ്നമല്ല മറിച്ച് ഇത് യഥാർത്ഥത്തിൽ ജെയിംസ് എന്ന നാടക നടനിലേക്ക് തമിഴ്നാട്ടിലുള്ള സുന്ദരമെന്ന് ഒരു കുടുംബനാഥന്റെ / കർഷകന്റെ പേഴ്സണാലിറ്റി, dissociative fugue വഴി പ്രവേശിക്കുന്നതാണ്.ഇനി വേണമെങ്കിൽ ഒരു ബോണസ് തിയറി കൂടി തരാം.
നാട്ടിലേക്ക് തിരിച്ചുപോവാനായി തയ്യാറാക്കുന്നതിന് തൊട്ടുമുമ്പുള്ള ജെയിംസിന്റെ ( സുന്ദരത്തിന്റെ ) മയക്കത്തിന് ഒടുവിൽ അദ്ദേഹം സ്വപ്നം കാണുന്നതായി നമ്മെ കാണിക്കുന്ന സെക്കന്റുകൾ മാത്രം ദൈർഖ്യമുള്ള നാല് ഷോട്ടുകൾ ഉണ്ട്.വ്യക്തമായ മുഖം കാണിക്കാത്ത ഒരു മനുഷ്യന്റെ, പല സ്ഥലങ്ങളിലായുള്ള നിൽപ്പ്.ഒരുപക്ഷേ ഈ സ്വപ്നത്തിൽ ജെയിംസ് കാണുന്നതാവാം യഥാർത്ഥ സുന്ദരം. ഈ സുന്ദരത്തെ കണ്ട റിയാലിറ്റിയിൽ ആയിരിക്കാം ജെയിംസ് ഞെട്ടിയുണരുന്നതും തനിക്ക് സംഭവിച്ച മനോരോകാവസ്ഥയെ പറ്റി മനസ്സിലാക്കുന്നതും നാട്ടിലേക്ക് പോകാൻ സമ്മതിക്കുന്നതും.
തിയറി തീർന്നു!
by
Comments